ആറ്റത്ര പള്ളിയിൽ മതബോധന ദിനാഘോഷവും സി. എൽ .സി മെറിറ്റ് ഡേ യും സംഘടിപ്പിച്ചു. തൃശൂർ അതിരൂപത മതബോധന ഡയറക്ടർ. ഡോ. ഫ്രാൻസീസ് ആളൂർ ഉദ്ഘാടനം ചെയ്തു. ആറ്റത്ര പള്ളി വികാരി ഫാദർ. ബെന്നി കിടങ്ങൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എ.ജെ.ജെയ്സൻ,മദർ സൂപ്പീരിയർ സിസ്റ്റർ . ജിയോ മരിയ സി.എസ്.എസ്., സി.എസെബാസ്റ്റ്യൻ, എം.പി.വിൻസെന്റ്, റെറ്റി ബാബു, പി.ജെ.ബിൽ ജോ എ.ഡി.ഡാമി . എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് അവാർഡ് വിതരണവും ഉണ്ടായി. തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി.