പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണു എന്നാൽ ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമാണ് ഉണ്ടായത്. നിയമസഭാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നടപടിയാണ് ഇന്ന് ഉണ്ടായത്. സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന ബഹളവും കോലാഹലവുമാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. റൂൾ 50 സഭയിൽ വരാൻ പാടില്ലെന്ന രീതിയിൽ യു ഡി എഫ് തടസ്സപ്പെടുത്തി. എന്തിനെന്നു പോലും പറയാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി. അത് എന്തിനെന്നു പറഞ്ഞില്ല.ജനാധിപത്യ അവകാശം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറായില്ല. നിയമസഭയ്ക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത നിലപാടാണിത്. നിയമസഭയ്ക്ക് അകത്ത് കാര്യങ്ങൾ പറയാതെ പുറത്ത് വന്ന് പറയുന്നതാണോ രീതി? വല്ലാത്ത അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്. നോട്ടീസ് കൊടുത്ത വിഷയം ഉന്നയിച്ചാൽ മറുപടി പൂർണമായും ഒഴിവാകണമെന്ന് യുഡിഎഫ് അഗ്രഹിച്ചു. സഭയിൽ ഉള്ള കാര്യങ്ങൾ പുറത്ത് വന്ന് അവർക്ക് സൗകര്യപ്രദമായ കാര്യങ്ങൾ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെത് ഒളിച്ചോടുന്ന നിലപാടാണെന്നും സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി