ഓഗസ്റ്റ് 6 ന് മുഖ്യമന്ത്രിഉദ്ഘാടനം നിർവഹിക്കും. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് തൃശൂർ കൗസ്തുഭം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ അധ്യക്ഷത വഹിക്കും. ഡയാലിസിസ് യൂണിറ്റിന്റെ നിർമാണോദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രവിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവും നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, ടി.എൻ പ്രതാപൻ എം പി, പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ ബോർഡ് അംഗങ്ങളായ എം.ജി നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ ചേർന്ന് ആദരിക്കും.