കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ത്രിസപ്തതി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. രാവിലെ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിന് മേൽശാന്തി ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി. ഉത്രാളിക്കാവ് പൂരം സെൻട്രൽ കോ ഓർഡിനേഷൻ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ പതാക ഉയർത്തി. ഉത്രാളിക്കാവ് ദേവസ്വം ഓഫീസർ വി.മുരളീധരൻ, ഉപദേശക സമിതി പ്രസിഡണ്ട് വി.ശ്രീധരൻ. എങ്കക്കാട് പൂരകമ്മിറ്റി ഭാരവാഹികളായ ബാബു പൂക്കുന്നത്ത്, പി.ആർ സുരേഷ് കുമാർ, തുളസി കണ്ണൻ’, പി ജി.രവീന്ദ്രൻ എന്നിവരും വടക്കാഞ്ചേരി ദേശം ഭാരവാഹികളായ കെ. സതീഷ് കുമാർ, രാമകൃഷ്ണൻ കളരിക്കൽ എന്നിവരും കുമരനെല്ലൂർ ദേശം ഭാരവാഹികളായ പി.എ.വിപിൻ, കെ.ആർ രമേഷ് , പി.രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഉത്രാളിക്കാവ് ക്ഷേത്രം, പള്ളി മണ്ണ ശിവക്ഷേത്രം, ചാലക്കൽ ശിവക്ഷേത്രം എന്നിവിടങ്ങളിലെ ജീവനക്കാരും ഉപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പള്ളി മണ്ണ ക്ഷേത്രം മേൽശാന്തി വിബിൻ നന്ദി പ്രകാശിപ്പിച്ചു.