Malayalam news

ജാബിര്‍ ഹോസ്പിറ്റലിന് നേട്ടം; നിര്‍മിത ബുദ്ധി ഉപയോഗിച്ച്‌ കൊളോണോസ്കോപ്പി

Published

on

കുവൈത്ത് സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ ജാബിര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ വിജയകരമായി കൊളോണോസ്കോപ്പി നടത്തി.കുവൈത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ ആദ്യമാണിത്.

ആധുനിക സാങ്കേതിക വിദ്യ ഈ മേഖലയില്‍ കൈവരിച്ച വിജയം കാണിക്കുന്നതാണ് ഇതെന്ന് ജാബിര്‍ ഹോസ്പിറ്റലിലെ സര്‍ജറി വിഭാഗം മേധാവി ഡോ. സുലൈമാന്‍ അല്‍ മസീദി പറഞ്ഞു.

വന്‍കുടലിലെയും ആമാശയത്തിലെയും രോഗാവസ്ഥയെ കൃത്യതയോടെ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കൊളോണോസ്‌കോപ്പിക്ക് കഴിയുന്നതായും അദ്ദേഹം പറഞ്ഞു.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത മുഴകള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൃത്യതയോടെ ഇടപെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version