കൊച്ചി : വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്‍റെ വില കുറച്ചു . 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു.