Local

22 -ാം മത് കോമണ്‍ വെല്‍ത്ത് ഗെയിംസിന് തുടക്കമായി; പി.വി സിന്ധുവും മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി.

Published

on

22 – ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30,000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27 നായിരുന്നു ക്വീന്‍സ് ബാറ്റന്‍ ഗെയിംസ് വില്ലേജില്‍ തിരികെ എത്തിയത്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്‍മാറിയതിനാല്‍ ഒളിമ്പ്യന്‍ പി.വി.സിന്ധുവും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version