Malayalam news

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കട തീവെച്ച് നശിപ്പിച്ചതായി പരാതി.

Published

on

മലപ്പുറത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കടയ്ക്ക് തീവെച്ച് നശിപ്പിച്ചതായി പരാതി. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയർ പഞ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്നാണ് പരാതി. കടയുടമ കെ ടി അമാനുള്ളയാണ് പരാതി നൽകിയത്.സ്ഥിരം ജീവനക്കാരന് പകരക്കാരനായെത്തിയതായിരുന്നു ആലം. കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട കടയുടമ പരിശോധിച്ചപ്പോൾ ഇയാളാണെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു.കൂടെയുള്ളവരെ മുറിയിൽ പൂട്ടിയിട്ട ശേഷം കടയുടെ താക്കോൽ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്. കടയ്ക്കു തീയിട്ട ശേഷം ആലം ബൈക്കിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി പോയി.
പുലർച്ചെ ഫുട്ബോൾ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. ഇവർ വിവരമറിയിച്ചതിനുസരിച്ച് പൊലീസും താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version