തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുണ്ടുകാട് അമ്പലപ്പാട് സെൻ്ററിൽ സി. പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ചിട്ടുള്ള ബസ്സ്റ്റോപ്പും ഇ .എം. എസിൻ്റെ ഫോട്ടോ വച്ച് പണിതിട്ടുള്ള സ്മൃതി മണ്ഡപവും കൊടിക്കാലുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി ആരോപണം. ഓണാഘോഷത്തിൻ്റെ ഭാഗമായി തെക്കുംകര പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഇത്തരക്കാരേ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും, ഇത്തരം സംഭവങ്ങളിലൂടെ സമൂഹത്തിൽ ഭീതി പടർത്തുന്നവർക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സി.പി.ഐ (എം )തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ.ജി.സന്തോഷ് ബാബു പറഞ്ഞു.