തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ
നിർദേശം നൽകിയിട്ടും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് സിയോൺസഭ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണം
തുടങ്ങിയിട്ടുണ്ട്ഏഴു വർഷമായി മുരിയാട് ആനുരുളിയിൽ താമസിക്കുന്ന കളത്തിൽ ഷിജോ-ജെയ്‌നി ദമ്പതികളുടെ വീട്ടിലെ കിണറിലാണ് ബാർബർഷോപ്പിൽ നിന്നുള്ള
മാലിന്യം തള്ളിയിരിക്കുന്നത്. ചാക്കിൽ നിറച്ച മുടിയുൾപ്പെടെയാണ് തള്ളിയത്. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവമുണ്ടായതെന്ന് ഷിജോയും
ജെയ്‌നിയും പറയുന്നുജനുവരി അവസാനത്തിൽ എംപറർ ഇമ്മാനുവൽ പള്ളിയിൽ കൂടാരത്തിരുന്നാൾ ആഘോഷം നടക്കുകയായണ്. ഇത് അലങ്കോലമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സിയോൺ സഭ ആരോപിക്കുന്നു. നേരത്തെ സഭവിട്ടവരും വിശ്വാസികളും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് കലക്ടർ ഇടപെട്ടുകയും തുടർസംഘർഷം ഒഴിവാക്കാനുള്ള നടപടിയും എടുത്തിരുന്നു.ഇതിനിടയിൽ സഭയ്‌ക്കെതിരെ വ്യാപക പോസ്റ്റർ പ്രചാരണവും നടന്നിട്ടുണ്ടെന്നും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമമെന്നും സിയോൺ
സഭ അധികൃതർ വ്യക്തമാക്കി. പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.