റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പണം തട്ടിയതായി പരാതി. എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസറും വടക്കൻ പറവൂർ വാണിയക്കാട് സ്വദേശി എം.ജെ.അനീഷിനെതിരെയാണ് പരാതി. അറുപത്തിയാറുപേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയതായാണ് സൂചന.റഷ്യയിലെ കൃഷിത്തോട്ടങ്ങളിലടക്കം ജോലി വാഗ്ദനം ചെയ്കതുകൊണ്ടായിരുന്നു പണം തട്ടിയത്. അനീഷ് മുൻപ് റഷ്യയിൽ ജോലിക്കെത്തിച്ചെന്ന പരിചയപ്പെടുത്തി റഷ്യയിലുള്ള ഇമ്മാനുവൽ ആണ് ജോലി ഒഴിവുകളുണ്ടെന്നും അനീഷുിനെ സമീപിക്കാനും ഇവരോട് ആവശ്യപ്പെട്ടത്.
രണ്ടു മുതൽ ഒന്‍പത് ലക്ഷം രൂപവരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്. വലിയ തുക നൽകുമ്പോൾ രേഖ വേണമെന്ന് പറഞ്ഞപ്പോൾ സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപെടാൻ കഴിയില്ലെന്നായിരുന്നു അനീഷിന്‌റെ വിശദീകരണം. പണം നഷ്ടമായവര്‍ അനീഷിനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അനീഷ് മുങ്ങി. തുടർന്ന് മുപ്പത്തിയെട്ടുപേര്‍ പറവൂർ പൊലീസില്‍ പരാതി നല്‍കി. അനീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്.