വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. തടവുകാരായ പ്രദീഷ്, സിനീഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തടവുകാരുടെ ബന്ധുക്കൾ രംഗത്തെത്തി.