കൊല്ലം പാരിപ്പളളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കണ്ടക്ടര്‍ പൂതക്കൂളം സ്വദേശി ഉണ്ണികൃഷ്ണനാണ്(34) പൊലീസിന്റെ പിടിയിലായത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കൂടിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടി മാനസിക അസ്വസ്ഥത നേരിട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് ആശുപത്രിയിലെത്തിച്ചപ്പോളാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുളള വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍ അറസ്റ്റിലാകുന്നത്. പാരിപ്പളളി ഇന്‍സ്‌പെക്ടര്‍ എ എല്‍ ജബ്ബാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.