വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നത് എൻ.ഐ.എ അന്വേഷിക്കും.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെയും പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന്റെയും വിവരങ്ങളാണ് എൻഐഎ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങൾ അതീവഗൗരവതരമാണെന്നാണ് എൻഐഎ വിലയിരുത്തൽ. അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡി.ഐ.ജി .ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സന്ദർശിച്ചു.