കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം അടക്കമുള്ള നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സംസ്ഥാനത്തിന്റെ ഫ്‌ലോട്ട്.വിവിധ മേഖലയിലെ 24 സ്ത്രീകള്‍ അണിനിരന്ന ഫ്‌ലോട്ടില്‍ നഞ്ചിയമ്മയുടെ നാടന്‍പാട്ടും കേള്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്‌ലോട്ടിനെ കയ്യടിച്ച് അഭിനന്ദിക്കുകയുണ്ടായി.