തെക്കുംകര പഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്സ്ടു, പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ട്രോഫി നൽകി ആദരിച്ചു. ബൂത്ത് പ്രിസിഡന്‍റ് ജോഫി ചിറയത്ത് സ്വാഗതം ആശംസിച്ചു മണ്ഡലം പ്രസിഡൻ്റ് തോമസ് പുത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.ആർ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആറാം വാർഡ് മെമ്പർ.പി.ടി. മണികണ്ഠൻ, സീനിയർ കോൺഗ്രസ്സ് നേതാവ് ജോൺ ഉലഹന്നാൻ, സന്ദീപ് പുന്നോപറമ്പിൽ, ബൈജു ഐനിക്കൽ, അനിൽകുമാർ പാറക്കൽ, സിംസൺ, മണികണ്ഠൻ കക്കാട്ട്, പ്രഭാകരൻ കളരിക്കൽ, ഷിബു കളരിക്കൽ, രാജൻ കളരിക്കൽ, ശ്രീക്കുട്ടൻ കളരിക്കൽ, സുജ, മാലതി കോക്കൂരി, സബിത തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.