മോദി അദാനി കൂട്ടുകെട്ടിനെതിരെയും, പിണറായിയുടെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും വടക്കാഞ്ചേരി കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മുൻ ഡിസിസി പ്രസിഡൻ്റും മുൻ എം എൽ എ യുമായിരുന്ന പി എ മാധവൻ ഉദ്ഘാടനം ചെയ്തു വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുരിയൻ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി ജനറൽ സെക്രട്ടറി കെ അജിത് കുമാർ, അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിപിൻ വടേരിയാട്ടിൽ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി എൻ വൈശാഖ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ എ സാബു,ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് രഘുനാഥ്, ലൈജു എടക്കളത്തൂർ, മണ്ഡലം പ്രസിഡൻ്റു മാരായ എ എസ് ഹംസ, തോമസ് പുത്തൂർ, പി എസ് വേണുഗോപാൽ,പി വി ബിജു, എൻ രാജു,കെ ബി പോൾസൺ, സേവദൾ ജില്ലാ ചെയർമാൻ പി ഡി റപ്പായി എന്നിവർ സംസാരിച്ചു.