ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. മാര്‍ച്ചുകള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും കോട്ടയത്ത് പൊലീസ് വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. തൃശ്ശൂരിലും കോട്ടയത്തും എറണാകുളത്തും സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശ്ശൂരില്‍ ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ അറസ്റ്റിലായി.