ഡൽഹിയിലേയും ഗുജറാത്തിലെയും തുടർച്ചയായ പരാജയത്തിൽ നിന്നും ഒരു പാഠവും പഠിക്കാത്ത കോൺഗ്രസ്സ് ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. എൻ.സി.പി ത്യശൂർ ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. BJP ദുർഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര പടുത്തുയർത്താൻ ശ്രമിക്കേണ്ട കോൺഗ്രസ് BJP വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.70 ശതമാനം വോട്ട് ഷെയർ ഉള്ള പ്രതിപക്ഷ ങ്ങളുടെ ഐക്യം ഉണ്ടാവുന്നില്ലെങ്കിൽ മാപ്പില്ലാത്ത തെറ്റായി ചരിത്രം അതിനെ രേഖപ്പെടുത്തും.ജനങ്ങളോടുള്ള കടമ നിർവ്വഹിക്കുവാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും തയ്യാറാകുമെന്ന പ്രതീക്ഷയാണ് എൻ.സി.പി ക്ക് ഉള്ളത്. എൻ.സി.പി അതിനുള്ള ശ്രമം ആരംഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എൻ.സി.പി ജില്ലാ പ്രസിഡൻറ് മോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് P.K രാജൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ A. V വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ എടക്കുന്നിൽ മുരളി, സലോമി ടീച്ചർ, വേണു വെണ്ണറ, നേതാക്കളായE. A ദിനമണി, എം.പത്മിനി ടീച്ചർ, മനോജ് കടമ്പാട്ട്, രാജീവ് വേതാടി, സി.വി ബേബി, C.K രാധാകൃഷ്ണൻ , A. V സജീവ്, Adv. പ്രതിഭ റാം, A.L ജേക്കബ്, E. P സുരേഷ് തുടങ്ങിയവർ സംസാരിച്ചു.