Local

പാവപ്പെട്ടവർക്ക് ലഭിക്കേണ്ട എ എ വൈ റേഷൻ കാർഡ് ആനുകൂല്യങ്ങൾ തട്ടിയെടുത്ത സി പി ഐ എം നേതാവിനെതിരെ വടക്കാഞ്ചേരി കോൺഗ്രസ് നേതാക്കളുടെ പരാതി

Published

on

ഇരുനില വീടും മറ്റ് ആഡംബര സൗകര്യങ്ങളുമുള്ള സി പി ഐ എം നേതാവ് വർഷങ്ങളായി അനധികൃതമായി എ എ വൈ റേഷൻ കാർഡ് കൈവശം വയ്ക്കുകയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാറും, കൗൺസിലർ ജോയൽ മഞ്ഞിലയും തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി. പൊതുപ്രവർത്തകയായിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ചു പ്രവർത്തിക്കുന്ന ഇവർക്കെതിരെ തട്ടിപ്പിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാക്കളായ കെ അജിത്കുമാർ,ജോയൽ മഞ്ഞില, പി എൻ വൈശാഖ്,എ എസ് ഹംസ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version