കെപിസിസി ഓഫീസും സംസ്ഥാനത്തെ കോൺഗ്രസ്സ് ഓഫീസുകളും തല്ലിത്തകർത്തതിലും കോൺഗ്രസ്സ് പ്രവർത്തകരെ ആക്രമിച്ചതിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത ഷർട്ടിട്ട് പ്രതിഷേധ പ്രകടനവും പൊതു യോഗവും നടന്നു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുരിയൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ എസ് ഹംസ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ പി ജെ രാജു, ടി വി സണ്ണി, കെ ടി ജോയ്, വി എം കുര്യാക്കോസ്, സി കെ രാമചന്ദ്രൻ, സിന്ധു സുബ്രഹ്മണ്യൻ പ്രസംഗിച്ചു. ശശി മംഗലം, വറീത് ചിറ്റിലപ്പള്ളി, ബാബുരാജ് കണ്ടേരി, വി ജി സുരേഷ് കുമാർ, കെ ആർ കൃഷ്ണൻകുട്ടി, സി കെ ഹരിദാസ്, സുരേഷ് പാറയിൽ, കെഎം സത്താർ, ജോജോ കുരിയൻ, ബാബു കണ്ണനയക്കൽ, ബുഷറ റഷീദ്, സന്ധ്യ കൊടുക്കാടത്ത്, ബിജു കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീനേഷ് ശ്രീനിവാസൻ, ജിജോ തലക്കോടൻ,ബിജു ഇസ്മായേൽ നേതൃത്വം നൽകി.