തൃശൂർ കോർപ്പറേഷനിൽ മേയറെ അക്രമിക്കാൻ ശ്രമിച്ചതിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതിപക്ഷം കാർ തടഞ്ഞ് മേയറെ പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തത്.