കടപ്പുറം അഴിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മുനയ്ക്കക്കടവ് കോസ്റ്റല്‍ പോലീസ് രക്ഷിച്ചു. ഇന്ന് രാവിലെ 8.45നാണ് അപകടം നടന്നത് . മത്സ്യബന്ധനത്തിന് പോകവെ മുനയ്ക്കക്കടവ് അഴിയില്‍ തിരയില്‍പ്പെട്ട വിഷ്ണുമായ എന്ന വള്ളമാണ് മറിഞ്ഞത്. തമ്പാങ്കടവ് സ്വദേശി ഗിരീഷ്, നാട്ടിക സ്വദേശി ബിജു, വാടാനപ്പിള്ളി സ്വദേശികളായ സുബ്രഹ്‌മണ്യന്‍, അശോകന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. കോസ്റ്റല്‍ പോലീസ് സി.ഐ. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.