പഞ്ചായത്തിലെ അറുപത് കഴിഞ്ഞവർക്ക് കട്ടിൽ നൽകുകായെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ, സബിത സതീഷ് വാർഡംഗങ്ങളായ എ ആർ കൃഷ്ണൻ കുട്ടി, പി ടി മണികണ്ഠൻ, സി.സുരേഷ് ഐസിഡിഎസ് സൂപ്പർവൈസർ ഡോണ വിജയൻ എന്നിവർ സംസാരിച്ചു.