കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു . എല്ലാ ജില്ലകൾക്കും പ്രതിരോധം ശക്തമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പ്രത്യേക ജാഗ്രത.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതെ സമയം ഇന്നലെ കേരളത്തിൽ 4,459 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 15 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് കേസുകൾ ആയിരം കടന്നു . കോഴിക്കോട് ജില്ലയിൽ മാത്രം ഇന്നലെ അഞ്ചുപേർ കൊവിഡ് ബാധിതരായി മരിച്ചു.