രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നാണ് യോഗം നടക്കുക. പ്രതിനിധ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവലോകന യോഗം. രാജ്യത്ത് 24 മണിക്കൂറിനിടെ 13,313 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 38 മരണവും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്