വടക്കാഞ്ചേരി പഞ്ചായത്ത് മുൻ മെമ്പറും, ദീർഘകാലം കമ്മ്യൂണിസ്റ്റ് നേതാവുമായ കുമ്പളങ്ങാട് പള്ളിമണ്ണ ചെറാശ്ശേരി പുഷ്പകത്ത് സി.പി.രാജൻ അന്തരിച്ചു. 72 വയസ്സായിരുന്നു’ ഏറേ നാളായി ക്യാൻസർ രോഗ ബാധിതനായി തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലെ ചികിൽസ യിലിരിക്കേയാണ് മരണം സംഭവിച്ചത്. ഭാര്യ ഉഷ. കാർത്തിക, പാർവ്വതി എന്നിവർ മക്കളാണ്. സി പി ഐ എം പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും, മുൻ എം.പി യുമായിരുന്ന സി.പി നാരായണൻ സഹോദരനാണ്.