നടത്തറ മാധവ മന്ദിരത്തിൽ നടന്ന സി പി ഐ ഒല്ലൂർ മണ്ഡലം സമ്മേളനമാണ് പുതിയ മണ്ഡലം സെക്രട്ടറിയായി പി ഡി റെജിയെ തിരഞ്ഞെടുത്തത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. റവന്യൂ മന്ത്രി കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ്, രാജാജി മാത്യു തോമസ് ,വി കെ പ്രിൻസ്, ടി ആർ രാധ കൃഷ്ണൻ , പ്രസാദ് പറേരി, അജിത വിജയൻ ,എം ഇ എൽദോ എന്നിവർ സംസാരിച്ചു.