പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായഎം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു .സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അർബുദ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.