സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, മുതിർന്ന നേതാവ് എ പത്മനാഭൻ . സിപിഐ എം വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി പി എൻ സുരേന്ദ്രൻ ജില്ലാ കമ്മറ്റി അംഗം മേരി തോമസ് എന്നിവർ സംസാരിച്ചു. മാർച്ച് 4 ന് കാലത്ത് 11 മണിക്ക് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ പ്രതിരോധ ജാഥയ്ക്ക് സ്വീകരണം നൽകും. വിപുലമായ ബഹുജന പങ്കാളിത്തം സ്വീകരണ പരിപാടിയിൽ ഉണ്ടാകും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. 201 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യേയും വിവിധ സബ് കമ്മിറ്റികളേയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി- പത്മശ്രീ കലാമണ്ഡലം ഗോപി, എം എൽ എ. എ. സി മൊയ്തീൻ, എൻ ആർ ബാലൻ. ചെയർമാനായി എം എൽ എസേവ്യർ ചിറ്റിലപ്പിളളി കൺവീനറായി – പി എൻ സുരേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു