Life Style

യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി

Published

on

ആലപ്പുഴ: യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം AP സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം . സോണക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്കാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവർത്തി എന്ന് വിലയിരുത്തൽ. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ പാർട്ടി കണ്ടെത്തി. അതേസമയം സോണയ്ക്കെതിരെ നടപടി എടുക്കുന്നതിനെ എതിർത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കൾ മറുപടി നല്‍കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരെ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version