പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് തൃശൂര്‍ അയ്യന്തോളിലെ എസ്.എന്‍ പാർക്കിനു സമീപമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. 14 ഉം 9 ഉം വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു ശ്രീജിത്ത് രവിയുടെ നഗ്നതാപ്രദര്‍ശനം. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ആളെ പരിചയമുണ്ടെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ലഭിച്ച ഇയാളുടെ കാറിന്‍റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി. തനിക്ക് മാനസിക അസ്വസ്ഥത ഉള്ളത് കൊണ്ട് ചെയ്തുപോയ കുറ്റമാണ് എന്ന് ശ്രീജിത് രവി കോടതിയെ അറിയിച്ചു. തനിക്ക് ജാമ്യം അനുവദിക്കണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അസുഖം സംബന്ധിച്ച മെഡിക്കൽ രേഖകൾ ശ്രീജിത് ഹാജരാക്കി. എന്നാല്‍ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു . മെഡിക്കൽ രേഖകൾ ഇന്നത്തെ തിയ്യതിയിലാണ് ഉള്ളത്, കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണിതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.