മാപ്രാണത്ത് എൺപതുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന കേസിലാണ് പാലക്കാട് വടക്കുംഞ്ചേരി സ്വദേശി സെെക്കോ ബിജുവെന്ന വിജയകുമാര്‍ പിടിയിലായത്.ഒൻപതോളം സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മാപ്രാണത്തെ വീട്ടിൽ വൃദ്ധ മാത്രമുള്ളപ്പോൾ ബെെക്കിലെത്തിയ വിജയകുമാർ വാതിൽ തള്ളി തുറന്ന് അകത്തു കടന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന എൺപതുകാരിയെ പൊക്കിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചതിനുശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു . നിരവധി സി.സി.ടി.വികളും , നേരത്തെ സമാന കേസ്സുകളിൽ പെട്ടവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് വിജയകുമാറിലേക്കെത്തിയത്.പിടിയിലാകുമ്പോള്‍ പ്രതി തൊട്ടിപ്പാളിലെ ഹോട്ടലില്‍ ജോലിചെയ്ത് വരികയായിരുന്നു.കൃത്യം നടന്ന് രണ്ടു ദിവസത്തിനുള്ളിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കുറ്റകൃത്യങ്ങൾ ചെയ്തും പല തവണ ജയിലിൽ കിടന്നിട്ടുമുള്ളയാണ് വിജയകുമാര്‍. മോഷ്ടിച്ച മാല വടക്കുംഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ചു കയറി എഴുപത്തി നാലുകാരിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലും, കളവു കേസ്സിലും ,യുവാവിനെ മറ്റൊരുസ്ത്രീയുമായി നഗ്ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയ കേസ്സിലും, പെട്രോൾ പമ്പ് കവർച്ച കേസ്സിലും, ചാവക്കാട് പെൺവാണിഭ കേസിലും ഉള്‍പ്പടെ നിരവധി കേസ്സുകളില്‍ ഇയാള്‍ പ്രതിയാണ്.