Kerala

സി.​​എ​​സ്.​​ഐ ദ​​ക്ഷി​​ണ കേ​​ര​​ള മ​​ഹാ ഇ​​ട​​വ​​ക ആ​​സ്ഥാ​​ന​​ത്തെ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ് പ​​രി​​ശോ​​ധ​​നക്ക് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബി​​ഷ​​പ് ധ​​ർ​​മ​​രാ​​ജ് റ​​സാ​​ല​​ത്തെ പോലീസ് തടഞ്ഞു.

Published

on

ദുബൈ വഴി ബ്രിട്ടണിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് പോലീസും എമിഗ്രേഷൻ ഉദ്യോഗസ്ഥരും അദ്ദേഹത്തെ തടഞ്ഞത് . ബി​​ഷ​​പ് റ​​സാ​​ല​​ത്തെ, ഇ.ഡി ചോദ്യം ചെയ്യുകയും ബിഷപ്പ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ ബി​​ഷ​​പ് റ​​സാ​​ല​​ത്തോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് സി.​​എ​​സ്.​​ഐ ദ​​ക്ഷി​​ണ കേ​​ര​​ള മ​​ഹാ ഇ​​ട​​വ​​ക ആ​​സ്ഥാ​​ന​​ത്ത് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ഇ.​​ഡി, ബി​​ഷ​​പ് ധ​​ർ​​മ​​രാ​​ജ് റ​​സാ​​ല​​ത്തെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ചോ​​ദ്യം ചെ​​യ്തത്. ബി​​ഷ​​പ് ധ​​ർ​​മ​​രാ​​ജ് റ​​സാ​​ലം ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് പേ​​ർ​​ക്കെ​​തി​​രെ​ കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. കാ​​ര​​ക്കോ​​ണം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ത​​ല​​വ​​രി​​പ്പ​​ണം വാ​​ങ്ങി​​യ​​തും ക​​ള്ള​​പ്പ​​ണം വെ​​ളുപ്പി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. സി.​​എ​​സ്.​​ഐ ദ​​ക്ഷി​​ണ കേ​​ര​​ള മ​​ഹാ ഇ​​ട​​വ​​ക ആ​​സ്ഥാ​​ന​​മാ​​യ എ​​ൽ.​​എം.​​എ​​സി​​ന്​ പു​​റ​​മെ സ​​ഭ​​ക്ക്​ കീ​​ഴി​​ലു​​ള്ള കാ​​ര​​ക്കോ​​ണം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, സെ​​ക്ര​​ട്ട​​റി ടി.​​പി. പ്ര​​വീ​​ണി​​ന്റെ വീ​​ട്, കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ ബെ​​ന്ന​​റ്റ് എ​​ബ്ര​​ഹാ​​മി​​ന്‍റെ ശ്രീ​​കാ​​ര്യ​​ത്തി​​ന്​ സ​​മീ​​പ​​മു​​ള്ള വീ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ന്ന​​ത്. കാ​​ര​​ക്കോ​​ണം മെ​​ഡ‍ി​​ക്ക​​ൽ കോ​​ള​​ജ് കോ​​ഴ​​ക്കേ​​സി​​ൽ വെ​​ള്ള​​റ​​ട പൊ​​ലീ​​സ് ന​​ട​​ത്തു​​ന്ന അ​​ന്വേ​​ഷ​​ണം കാ​​ര്യ​​ക്ഷ​​മ​​മ​​ല്ലെ​​ന്ന് ആ​​രോ​​പി​​ച്ച് നേ​​ര​​ത്തേ ഹൈ​​കോ​​ട​​തി​​യി​​ൽ ഹ‍ര​​ജി എ​​ത്തി​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ക്കാ​​ൻ ഇ.​​ഡി​​യോ​​ട് നി‍ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ആ​​വ​​ശ്യം. കേ​​സ് പ​​രി​​ഗ​​ണി​​ക്ക​​വെ ഹൈ​​കോ​​ട​​തി വ​​ലി​​യ തി​​മിം​​ഗ​​ല​​ങ്ങ​​ൾ ര​​ക്ഷ​​പ്പെ​​ട​​രു​​തെ​​ന്ന് പ​​രാ​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. സി.​​എ​​സ്.​​ഐ ആ​​സ്ഥാ​​ന​​ത്ത്​ പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ സ​​മാ​​ന്ത​​ര​​മാ​​യി മ​​റ്റി​​ട​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. സി.​​എ​​സ്.​​ഐ ആ​​സ്ഥാ​​ന​​ത്ത്​ ഇ.​​ഡി പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്ന​​താ​​യി അ​​റി​​ഞ്ഞ്​ ബി​​ഷ​​പ്പി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​വ​​രും പ്ര​​തി​​കൂ​​ലി​​ക്കു​​ന്ന​​വ​​രും ആ​​സ്ഥാ​​ന​​ത്തി​​ന്​ മു​​ന്നി​​ൽ എ​​ത്തി​​യി​​രു​​ന്നു.സ​​ഭ​​യെ ത​​ക​​ർ​​ക്കാ​​നും വി​​ശ്വാ​​സി​​ക​​ളെ തെ​​റ്റി​​ധ​​രി​​പ്പി​​ക്കാ​​നും ചി​​ല​​ർ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ത്തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ്​ ഇ.​​ഡി പ​​രി​​ശോ​​ധ​​ന ന​​ട​​ന്ന​​തെ​​ന്നും ബി​​ഷ​​പ്പി​​നെ​​തി​​രെ ഒ​​രു തെ​​ളി​​വും ഇ.​​ഡി​​ക്ക്​ ല​​ഭി​​ച്ചി​​ല്ലെ​​ന്നും സ​​ഭാ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version