വടക്കാഞ്ചേരി വിരിപ്പാക്ക സ്വദേശി സേവൻകുഴി വീട്ടിൽ ജംഷീദ് (21), ചെമ്പോട് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ ഹിജാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ചൂണ്ടൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിയുകയായിരിന്നു. പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു