കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളിലായി മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. കരിപ്പൂരില്‍ അഞ്ച് കേസുകളിലായി 5 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ്, തവനൂര്‍ സ്വദേശി അബിദുള്‍ നിഷീര്‍, കൊടുവള്ളി സ്വദേശി സുബൈര്‍, വടകര സ്വദേശി അഫ്നാശ് എന്നിവര്‍ അറസ്റ്റിലായി. നെടുമ്പാശേരിയില്‍ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിയായ മുഹമ്മദ് പിടിയിലായത്. ഇയാളില്‍ നിന്ന് 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.