ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നൽകി രാജ്യം വഹീദയെ ആദരിച്ചിരുന്നു. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ.