ചേലക്കര :ദളിത് യുവജന ഫെഡറേഷൻ (ഡെമോക്രാറ്റിക് )സംസ്ഥാന പ്രസിഡണ്ട് എ. രതീഷ് സി പി ഐയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വർഷക്കാലം നീണ്ടുനിന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കേരള ദളിത് യുവജന ഫെഡറേഷൻ (ഡെമോക്രാറ്റിക് )സംസ്ഥാന പ്രസിഡണ്ട് എ. രതീഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിഷ്പക്ഷമായ നിലപാട് സ്വീകരിച്ച് പൊതുപ്രവർത്തനരംഗത്ത് സജീവമായി തുടരുമെന്നും, തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ മാത്രമാണ് പാർട്ടിയുടെ ചേലക്കര ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതെന്നും രാജിക്കത്ത് മണ്ഡലം സെക്രട്ടറി അരുൺ കാളിയത്തിനും പകർപ്പ് ചേലക്കര ലോക്കൽ കമ്മറ്റി സെക്രട്ടറി പി. എസ്. ശ്രീദാസിനും രജിസ്ട്രേഡ് തപാലിൽ അയച്ചുകൊടുത്തിട്ടുണ്ടെന്നും പാർട്ടിയുടെ പുലാക്കോട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ദളിത് മഹിളാ ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംസ്ഥാന സെക്രട്ടറി ബിജി സുരേഷ്, ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെ. ഡി. എഫ്. (ഡി ) ചേലക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവരും തൽസ്ഥാനങ്ങളിൽ നിന്ന് രാജി വച്ചിട്ടുള്ള കത്തും ഇതോടൊപ്പം അയച്ചു കൊടുത്തതായും രതീഷ് പറഞ്ഞു.