ഗുരുവായൂര്‍ കുരിഞ്ഞിയൂരില്‍ 22-കാരന്‍ മരിച്ചത് മങ്കിപോക്‌സ് മൂലമാണെന്ന് സംശയം. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.
പോലീസിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ മൃതദേഹം സംസ്‌കരിക്കാന്‍ ജില്ലാ ഭരണക്കുടം നിര്‍ദ്ദേശം നൽകി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.