മനുഷ്യന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു. 2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു. മണ്ണിലെ പോഷക നഷ്ടം എന്നതാണ് ഈ വർഷത്തെ പ്രമേയം.