Malayalam news

അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് ..

Published

on

അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.
മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാൻ ഒരുങ്ങുന്നത്.
കേസിൽ 16 പേരാണ് പ്രതികൾ. 127 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ചേർത്തത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ വിധി പറയാൻ ഒരുങ്ങുന്നത്.

Trending

Exit mobile version