തോട്ടപ്പടി മുത്താലം കുന്നത്ത് ഹംസയുടെ മകൻ ശിഹാബ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെട്ടിക്കൽ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഹംസ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഹംസ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു