ഇന്നുമുതൽ ജനുവരി എട്ടുവരെ വേർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. മണ്ഡലകാലത്തെക്കാൾ കൂടുതൽ തീർഥാടകർ മകരവിളക്കുകാലത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.കോവിഡിന് ശേഷമുള്ള മകരവിളക്ക് മഹോത്സവകാലത്തു സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുന്നു. പുതുവർഷ ദിനത്തിൽ പതിനായിരങ്ങളാണ് ദർശനപ്പുണ്യം തേടി ശബരിമലയിലെത്തിയത്.