ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയായായിരിന്നു അന്ത്യം. തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. ഒട്ടേറെ പരസ്യ ചിത്രങ്ങളും കെ എൻ ശശിധരൻ സംവിധാനം ചെയ്യ്തിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ് ‘വന്നലോ വനമാല’ എന്ന് തുടങ്ങുന്ന ഗാനം അടങ്ങുന്ന പരസ്യ ചിത്രം എന്നും മലയാളിയുടെ മനസ്സിൽ മായാതെയുണ്ട്. കാവ്യാ മാധവൻ, സിദ്ധിഖ് തുടങ്ങിയ താരങ്ങളും ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്