Local

ശ്രീജിത്ത് രവി അഭിനയിച്ചു ; തന്‍റെ പുതിയ സിനിമ റിലീസിനായി എടുക്കാന്‍ തിയറ്ററുകള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്

Published

on

വ്യക്തിയുടെ കുറ്റത്തിന് സിനിമാ മേഖലയെയാകെ ബാധിക്കുന്നു പ്രവണത ശരിയെല്ലെന്നും സജീവൻ അന്തിക്കാട് തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു താൻ സംവിധാനം ചെയ്ത് ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില്‍ ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒ.ടി.ടി റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിൻറെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സജീവന്‍ അന്തിക്കാട് പറഞ്ഞു. ശ്രീജിത്ത് ഈ കേസില്‍ പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകകള്‍ മൂന്ന് മാസത്തോളം മുടങ്ങി. തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസ് വന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മ്മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സജീവന്‍ അന്തിക്കാട് ചോദിച്ചു. സിനിമയിലെ കഥാപാത്രവും ആ കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തിച്ചേരുന്നു. സിനിമയെന്ന മാധ്യമത്തിൻറെ ശക്തിയാണിത്. എന്നാല്‍ സിനിമയുടെ ഈ ശക്തിക്ക് ഇരയാകുന്നത് നിര്‍മ്മാതാവാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നടന് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് സമയത്ത് തങ്ങള്‍ക്ക് ഇതറിയില്ലായിരുന്നു എന്നും സജീവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version