Malayalam news

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു…

Published

on

മലയാളത്തില്‍ ചിരിയുടെ കൂട്ടില്‍ ഹിറ്റു സിനിമകളുടെ വലിയ നിര തീര്‍ത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ ഇന്‍‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടുപോകും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകിട്ട് ആറുമണിക്ക് കബറടക്കം. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായി സിദ്ദിഖിന്റെ വേര്‍പാട്. 

Trending

Exit mobile version