Local

ഭിന്നശേഷിദിനാചരണം: കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും നടന്നു

Published

on

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൊടകര ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും നടന്നു. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ് ഓഫ് ചെയ്തു.കൊടകര ബിആർസിക്ക് കീഴിലെ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻറ് സെറ്റിന്റെ അകമ്പടിയോടെയാണ് റാലി ആരംഭിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റും സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികളും ഉൾപ്പെടെ 250ഓളം പേർ പങ്കെടുത്ത റാലി നഗരംചുറ്റി കൊടകര മേൽപ്പാലത്തിനു താഴെ സമാപിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളെ ഉൾക്കൊളളിച്ച് എസ് എസ് കെ അധ്യാപകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ജി രജീഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ വി പ്രദീപ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version