പൂമല ഡാം തുറക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ പബ്ലിക് റിലേഷൻ വകുപ്പ് വഴി അറിയിപ്പ് നല്കിയിരിന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ് തെറ്റാണ് എന്നാണ് ഡാമുമായി ബന്ധപ്പെട്ട ഇറിഗേഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്. ഡാമിന്‍റെ സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയായ സാഹചര്യത്തില്‍ ആദ്യ ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴതുടരുകയും ജലനിരപ്പ് 28 അടിയിലെത്തുകയും ചെയ്താല്‍ ഷട്ടറുകള്‍ തുറക്കും എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. എന്നാൽ ഡാമിൽ നിലവിൽ ഇപ്പോള്‍ 26 അടി ജലമേയുള്ളൂ ആദ്യവാണിങ്ങ് പുറപ്പെടുവിച്ചിട്ടില്ല എന്നാണ് ഡാമുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്. മുൻപും ഇത്തരത്തിൽ ഒരു അറിയിപ്പ് ജില്ലാ ഭരണകൂടത്തിൽ നിന്ന് വന്നിരുന്നു എന്നാൽ അന്നും ഇറിഗേഷൻ അധികൃതർ വാർത്ത നിഷേധിച്ചിരുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് ഇത്തരത്തിൽ പരസ്പ്പര വിരുദ്ധമായ അറിയിപ്പുകൾ പുറപ്പെടുവിക്കാൻ കാരണം.