തെക്കുംകര ഗ്രാമപഞ്ചായത്തിലെ 2022 23 വാർഷിക പദ്ധതി പ്രകാരം എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ ആദ്യഘട്ട വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ടിവി സുനിൽകുമാർ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സബിത സതീഷ്,എ ആർ കൃഷ്ണൻകുട്ടി വി എസ് ഷാജു, പി ടി മണികണ്ഠൻ സെക്രട്ടറി ഡോ. ടി എൻ ബിന്ദു അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന എന്നിവർ പങ്കെടുത്തു 75 ശതമാനം സബ്സിഡി നിരക്കിൽ അമ്പത് ഗുണഭോക്താക്കൾക്കാണ് വാട്ടർ ടാങ്ക് ലഭിക്കുക