തൃശ്ശൂര്‍ : നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകം, സെന്‍റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യോഗ നിത്യജീവിതത്തില്‍ ഒരു ദിനചര്യയായി മാറേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നൂറു ദിവസം നീണ്ടുനിന്ന യോഗാ മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന വിവിധ മത്സരവിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. യോഗാ പരിശീലനത്തിലും കണ്‍വെന്‍ഷനിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം യുവതി, യുവാക്കള്‍ പങ്കെടുത്തു.
കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷയായി. സെന്‍റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ഡോ.മാര്‍ട്ടിന്‍ കെ എ മുഖ്യപ്രഭാഷണം നടത്തി. സെന്‍റ് തോമസ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജര്‍ ഫാ.ബിജു പനന്‍ങ്ങാടന്‍ യോഗാദിന സന്ദേശം നല്‍കി. എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ബിനു ടി വി, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി, പൂര്‍ണ്ണിമ സുരേഷ്, ഒ നന്ദകുമാര്‍, രഞ്ജിത്ത് വര്‍ഗീസ്, ഡോ.വിമല കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗ പരിശീലത്തിന് യോഗാചാര്യ ഷാജി വരവൂര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു.